പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
PAYANGADI WEATHER Sunenergia adTheyyam Online

രാത്രി ടെറസിൽ നിന്നു വീണു; പരുക്കുപറ്റി ചികിത്സയിലായിരുന്ന യുവതി മരിച്ചു


 കൂത്തുപറമ്പ്∙ വീടിന്റെ ടെറസിൽ നിന്നു വീണു പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കൂത്തുപറമ്പ് സീക്ക് കോളജ് പിടിഎസ് പാറാലിലെ സജിമ കാരായി (42)യാണ് ചൊവ്വാഴ്ച രാത്രി അപകടത്തിൽപ്പെട്ടത്.രാത്രി വീടിന്റെ ടെറസിന്മേൽ കയറിയ സജിമ താഴെ വീണ് പരുക്കേറ്റപ്പോൾ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സിപിഎം പാറാൽ ബ്രാഞ്ച് സെക്രട്ടറിയും ഇലക്ട്രിഷ്യനുമായ എം.കെ.പവിത്രന്റെ ഭാര്യയാണ്. അച്ഛൻ: ഗംഗാധരൻ. അമ്മ : ശകുന്തള. മക്കൾ: സജിത്രൻ, ശ്രീയുക്ത. സഹോദരങ്ങൾ: സജീഷ്, സജിന. സംസ്കാരം ബുധൻ (11–03–2026) വൈകിട്ട് 4ന് വലിയ വെളിച്ചം ശാന്തിവനത്തിൽ.





Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.