പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
PAYANGADI WEATHER Sunenergia adTheyyam Online

ഇറാൻ - ഇസ്രായേല്‍ ആക്രമണം: സ്വര്‍ണവില റെക്കോര്‍ഡിലേക്ക് , പവൻ നിരക്കില്‍ വൻ വര്‍ധന

 

             

                                                                          

ഇസ്രായേലിന്റെ ഇറാൻ ആക്രമണവും പ്രത്യാക്രമണവും ആശങ്ക പരത്തുന്നതിനിടെ സ്വർണവിപണി കുതിച്ചുയരുന്നു. ഇന്ന് ഉച്ചക്ക് ഗ്രാമിന് 365 രൂപയും പവന് 2,920 രൂപയും കൂടി.

ഇതോടെ ഗ്രാമിന് 15,465 രൂപയും പവന് 1,23,720 രൂപയുമായി. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണ് ഇതോടെ സ്വർണത്തിന് രേഖപ്പെടുത്തിയത്.

രാവിലെ പവന് 2,320 രൂപയും ഗ്രാമിന് 290 രൂപയും കൂടിയിരുന്നു. ഗ്രാമിന് 15,100 രൂപയും പവന് 1,20,800 രൂപയുമായിരുന്നു വില. ഇന്ന് ഒറ്റ ദിവസംകൊണ്ട് 5,240 രൂപയാണ് കൂടിയത്. ഇന്നലെ പവന് 400 രൂപയും ഗ്രാമിന് 50 രൂപയും കൂടിയിരുന്നു. ഗ്രാമിന് 14,810 രൂപയും പവന് 1,18,480 രൂപയുമായിരുന്നു വില.

ആഗോള വിപണിയിലും വൻ കുതിപ്പാണ് രേഖപ്പെടുത്തിയത്. സ്പോട്ട് ഗോള്‍ഡ് വില 1.94 ശതമാനം കൂടി ഔണ്‍സിന് 5,278.1 ഡോളറായി. 100.58 ഡോളറാണ് വർധിച്ചത്. യു.എസ് ഗോള്‍ഡ് ഫ്യൂച്ചർ നിരക്ക് 1.41 ശതമാനം ഉയർന്ന് 5,267.20 ഡോളറിലേക്ക് എത്തി. 73 ഡോളറാണ് വർധന.



Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.