പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
PAYANGADI WEATHER Sunenergia adTheyyam Online

ചികിത്സ തേടാം, ആശ്വാസത്തോടെ; കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശ്വാസ് വീടിന്റെ നിർമാണം പൂർത്തിയായി


കണ്ണൂർ ഗവൺമെൻ്റ് മെഡിക്കൽ കോളേജിൽ ചികിത്സ തേടുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും താങ്ങാവുന്ന നിരക്കിൽ താമസ സൗകര്യം നൽകുന്നതിനായി 6 കോടി രൂപ ചെലവിൽ നിർമ്മിച്ച 'ആശ്വാസ് ഭവൻ'റെ നിർമ്മാണം പൂർത്തിയായി. സംസ്ഥാന ഹൗസിംഗ് ബോർഡാണ് ഈ 3 നില കെട്ടിടം പണിതത്, ഇതിന് 2022 ഏപ്രിൽ 18ന് മന്ത്രി കെ.രാജൻ തറക്കല്ലിട്ടിരുന്നു. 106 പേർക്ക് ഒരുമിച്ച് താമസിക്കാൻ സൗകര്യമുള്ള ഈ കെട്ടിടത്തിൽ വിവിധതരം മുറികളും ഡോർമിറ്ററികളും ഉൾപ്പെടുന്നു. മെഡിക്കൽ കോളേജിന് 50 സെൻ്റ് സ്ഥലത്താണ് ഇത് സ്ഥിതി ചെയ്യുന്നത്, ഇത് ഉടൻ തന്നെ ഉദ്ഘാടനം ചെയ്ത് പൊതുജനങ്ങൾക്കായി തുറന്നു നൽകും.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.