പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
PAYANGADI WEATHER Sunenergia adTheyyam Online

പഴയങ്ങാടിയിൽ യാത്രക്കിടെ ബൈക്കിൻ്റെ ലൈറ്റ് മുഖത്തടിച്ചുവെന്ന് പറഞ്ഞ് യുവാവിനെ മർദ്ദിച്ചു


പഴയങ്ങാടി : യാത്രക്കിടെ ബൈക്കിൻ്റെ ലൈറ്റ് മുഖത്തടിച്ചുവെന്ന് പറഞ്ഞ് യുവാവിനെ മർദ്ദിച്ച രണ്ടു പേർക്കെതിരെ പരാതിയിൽ പോലീസ് കേസെടുത്തു. മാട്ടൂൽ സെൻട്രൽയാസിൻ റോഡിലെ പി പി ആദീമിൻ്റെ (20) പരാതിയിലാണ് പഴയങ്ങാടിയിലെ മുബഷീർ, സുഹൈൽ എന്നിവർക്കെതിരെ പോലീസ് കേസെടുത്തത്.

 ഇന്നലെ പുലർച്ചെ 2.40 മണിയോടെയാണ് സംഭവം. പരാതിക്കാരൻ മാനേജരായുള്ള മാട്ടൂൽ സെൻട്രലിലെ സ് പോർട്സ് സിറ്റി ടർഫ് പൂട്ടി സുഹൃത്തിനൊപ്പം വീട്ടിലേക്ക് ബൈക്കിൽതിരിച്ചു പോകുന്ന സമയം മാട്ടൂൽ സെൻട്രലിൽ വെച്ച് ബൈക്കിൻ്റെ ലൈറ്റ് ഒന്നാം പ്രതിയുടെ മുഖത്ത് അടിച്ചുവെന്ന വിരോധത്താൽ പരാതിക്കാരനെയും സുഹൃത്തിനെയും തടഞ്ഞുവെച്ച് കൈ കൊണ്ടു അടിച്ചു കല്ലുകൊണ്ട് കുത്തിയും പരിക്കേൽപ്പിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.