തൃശ്ശൂർ : ചിമ്മിനി വനത്തില്‍ കാട്ടാന ആക്രമണത്തില്‍ ഫോറസ്റ്റ് വാച്ചർ മരിച്ചു. എച്ചിപ്പാറ ഉന്നതിയിലെ മലയന്‍ വീട്ടില്‍ കുമാറാണ് (42) മരിച്ചത്.
ഉള്‍ക്കാട്ടില്‍ വിറകുതോട് ഭാഗത്ത് വച്ചാണ് സംഭവം. ഇന്ന് രാവിലെ വിറകുതോട് ഭാഗത്ത് ഫയർലൈൻ ജോലിക്കിടെയാണ് കാട്ടാന ആക്രമണമുണ്ടായത്. കൂടെയുണ്ടായിരുന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥനും രണ്ട് വാച്ചർമാരും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.


