പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
PAYANGADI WEATHER Sunenergia adTheyyam Online

കാർത്ത്യായനി ടീച്ചർ സ്മൃതി പുരസ്കാരം എം.വിജിൻ എം.എൽ.എ സമ്മാനിച്ചു


ആദ്യകാലഅദ്ധ്യാപിക പ്രമുഖയും കലാ സാംസ്കാരികപ്രവർത്തകയും വനിതാ ശാക്തീകരണ സംഘാടകയുമായിരുന്ന ഏഴോം വി.വി. കാർത്ത്യായനിടീച്ചറുടെ പേരിൽ അധ്യാപന രംഗത്തും സാമൂഹ്യ സാസ്കാരിക മേഖലകളിലും മികച്ച സേവനം ചെയ്യുന്ന അദ്ധ്യാപികമാർക്ക് നൽകി വരുന്ന മികവ് പുരസ്കാരം ചെറുതാഴം ഗവ.ഹയർ സെക്കണ്ടറി സ്കൂൾ അദ്ധ്യാപിക എൻ.കെ. ശാലിനിക്ക് നൽകി. ചെറുതാഴം ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ അദ്ധ്യാപക രക്ഷാകർതൃ സമിതിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടിയിൽ വെച്ച് കല്യാശേരി എം.എൽ.എ എം വിജിൻ ആണ് പുരസ്കാരദാനം നിർവഹിച്ചത്. കാർത്ത്യായനി ടീച്ചർ സ്മൃതി ട്രസ്റ്റ് ചെയർമാൻ വി.ആർ.വി. ഏഴോം അദ്ധ്യക്ഷനായി.കണ്ണൂർ ജില്ലാ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ പി.രവീന്ദ്രൻ

പുരസ്കാര ജേത്രിക്ക് പ്രശംസാപത്രം നൽകി. ജില്ലാ പഞ്ചായത്ത് അംഗം പി.വി.രാജശ്രീ ടീച്ചർ, സ്മിത. പി.ആർ,, പി.പി.ദാമോദരൻ വി.വി.രാജേഷ്,എം.സുനിൽകുമാർ, രാജേഷ് പയ്യരട്ട, മുഹമ്മദ് നജീബ് എ,നാരായണൻ,എ.വി. മണിപ്രസാദ്, ബി.ദാമോദരൻ, വി.ഗോപിനാഥ്, കെ.വി.സജിത്ത്, സി.വി.വിജു,കെ.പി.സുജാത, എ.പി.വൽസല ഡോ. എൻ. രാജേഷ്, സീന പി.ആർ തുടങ്ങിയവർ സംസാരിച്ചു.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.