തിരൂരില്‍ 5 വയസ്സുകാരന്റെ അപ്രതീക്ഷ വിയോഗം, ഇന്ന് രാവിലെ വീട്ടിൽ വെച്ച് കുട്ടി പെട്ടെന്ന് കുഴഞ്ഞ് വീഴുകയായിരുന്നു.
മലപ്പുറം: തിരൂരിൽ 5 വയസുകാരൻ കുഴഞ്ഞുവീണ് മരിച്ചു. തിരൂർ നടുവിലങ്ങാടി സ്വദേശി ഷഹദാദ് മുഹമ്മദിന്റെയും, ജെഷ്മ റഹ്മാന്റെയും മകൻ അബാൻ (5) ആണ് മരിച്ചത്. ഇന്ന് രാവിലെ വീട്ടിൽ വെച്ച് കുട്ടി പെട്ടെന്ന് കുഴഞ്ഞ് വീഴുകയായിരുന്നു.
സംഭവം നടന്ന ഉടൻ തന്നെ വീട്ടുകാരും ബന്ധുക്കളും ചേർന്ന് അബാനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തുന്നതിന് മുൻപേ തന്നെ മരണം സംഭവിച്ചതായാണ് വിവരം. തിരൂർ ഫാത്തിമ മാതാ സ്കൂളിലെ UKG വിദ്യാർത്ഥിയായിരുന്നു അബാൻ. സഹപാഠികൾക്കും അധ്യാപകർക്കും പ്രിയപ്പെട്ടവനായിരുന്നു ഈ കൊച്ചു മിടുക്കൻ.
അബാന്റെ മയ്യത്ത് നമസ്കാരം ഇന്ന് വൈകീട്ട് 3 മണിക്ക് നടുവിലങ്ങാടി ജുമുഅ മസ്ജിദിൽ നടക്കും. ബന്ധുക്കളും നാട്ടുകാരും ഉൾപ്പെടെ വലിയൊരു ജനവിഭാഗം പ്രിയപ്പെട്ട അബാനെ അവസാനമായി കാണാൻ നടുവിലങ്ങാടിയിലേക്ക് എത്തി കൊണ്ടിരിക്കുകയാണ്.


