പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
PAYANGADI WEATHER Sunenergia adTheyyam Online

പയ്യാവൂരിൽ പോത്തുകളെ മോഷ്ടിക്കുന്ന സംഘം പിടിയിൽ; കർണാടക സ്വദേശികൾ അറസ്റ്റിൽ

 


കണ്ണൂർ : ജില്ലയുടെ വിവിധ ഭാഗങ്ങളിൽഅറവിനായി കൊണ്ടുവരുന്ന പോത്തുകളെ മോഷ്ടിക്കുന്ന അന്തർസംസ്ഥാന സംഘത്തിലെ രണ്ടുപേർ പയ്യാവൂർ പോലീസിന്റെ പിടിയിലായി. കർണാടക ഹാസൻ സ്വദേശികളായ അസ്ഗർ ഹുസൈൻ (36), ഇമ്രാൻ അലി (34) എന്നിവരെയാണ് പയ്യാവൂർ ഇൻസ്പെക്ടർ ടിങ്ക്വിൾ ശശിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പയ്യാവൂർ ചാച്ചമ്മ ജങ്ഷനിൽ പ്രവർത്തിക്കുന്ന 'ഡെയ്‌ലി ഫ്രഷ്' എന്ന സ്ഥാപനത്തിൽ നിന്ന് പോത്തിനെ മോഷ്ടിച്ച കേസിലാണ് നിർണ്ണായകമായ ഈ അറസ്റ്റ്.

സമീപകാലത്തായി കണ്ണൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പോത്തുകളെ മോഷ്ടിക്കുന്ന സംഭവങ്ങൾ വർദ്ധിച്ചു വരികയായിരുന്നു. തളിപ്പറമ്പ് മേഖലയിലും സമാനമായ രീതിയിൽ മോഷണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കർണാടക കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘങ്ങളാണ് ഇതിനു പിന്നിലെന്ന സൂചനയെത്തുടർന്ന് തളിപ്പറമ്പ് പോലീസ് ഹാസനിലെത്തി പരിശോധന നടത്തിയിരുന്നു. തളിപ്പറമ്പ് എസ്.ഐ ഷറഫുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘം അവിടെ നിന്ന് രണ്ടുപേരെ പിടികൂടി ചോദ്യം ചെയ്തെങ്കിലും തളിപ്പറമ്പിലെ മോഷണവുമായി ഇവർക്ക് ബന്ധമില്ലെന്ന് വ്യക്തമായി.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.