ഇരിട്ടി : പെരിങ്കരിയിൽ തോട് വൃത്തിയാക്കുന്നതിനിടെ തോടിനോട് ചേർന്ന വീട്ടുമതിൽ മണ്ണുമാന്തി യന്ത്രത്തിന് മുകളിൽ ഇടിഞ്ഞു വീണു. ഇതിനുള്ളിൽ പെട്ടുപോയ ഡ്രൈവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. പെരിങ്കരി കൂമന്‍തോട് പയ്യംപള്ളില്‍ പി.എസ്. വര്‍ഗ്ഗീസിന്റെ ചെങ്കൽ കൊണ്ട് നിർമ്മിച്ച വീട്ടുമതിലാണ് ഇടിഞ്ഞു വീണത്. വീടിനും തോടിനും സംരക്ഷണത്തിനായി നിർമ്മിച്ച ചെങ്കൽ മതില്‍ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് തോട് വൃത്തിയാക്കുന്നതിനിടെ ഇടിഞ്ഞ് തോട്ടിലേക്കും മണ്ണുമാന്തി യാത്രത്തിനും മുകളിൽ വീഴുകയായിരുന്നു.
പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക


