ചന്തേര : പയ്യന്നൂരിലെ സ്വകാര്യസ്ഥാപനത്തിൽ ബ്യുട്ടീഷൻ കോഴ്സിന് പഠനം നടത്തുന്ന വിദ്യാർത്ഥിനിയെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. തൃക്കരിപ്പൂർ തലിച്ചാലം കരിഞ്ചാമുണ്ഡി ക്ഷേത്രത്തിനു സമീപത്തെ ടി.പി. റിഷിത പ്രിയ (18) യെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരമാണ് സംഭവം. ഇളയ സഹോദരി സ്കൂൾ വിട്ട് വീട്ടിലെത്തിയപ്പോഴാണ് സംഭവം കണ്ടത്. തുടർന്ന് പരിസരവാസികളെ വിവരമറിയിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.തലിച്ചാലത്തെ ലോറി ഡ്രൈവർ ശ്രീധരൻ്റെയും സുമയുടെയും മകളാണ്. സഹോദരി:കരുണ (വിദ്യാർത്ഥിനി തായി നേരി സ്കൂൾ) .ചന്തേര പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.


