പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
PAYANGADI WEATHER Sunenergia adTheyyam Online

വനിതാ ദിനക്കൂട്ടായ്മ: സുരക്ഷാ സെമിനാറും ആദരായനവും


സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന്റെയും നാട്ടുകാരുടേയും സഹകരണത്തോടെ. സോഷ്യൽ ആക് ഷൻ ഗ്രൂപ്പ്, (ശാസ്ത്ര ) നടത്തി വരുന്ന ഷെൽട്ടർ ഹോം, സർവീസ് പ്രൊവൈഡിങ്ങ് സെന്റർ, ഫാമിലി കൗൺസലിംഗ് സെന്റർ എന്നിവയുടെ ആഭിമുഖ്യത്തിൽ വനിതാ ദിനാചരണവുമായിബന്ധപ്പെട്ട് വനിതാ കൂട്ടായ്മയും സുരക്ഷാ സെമിനാറും കല്യാശേരി ബ്ലോക്കിലെ വനിതാപഞ്ചായത്ത്, പ്രസിഡണ്ടുമാർ ജില്ലാ വനിതാ പഞ്ചായത്ത് അംഗങ്ങൾ, മലയാളം മിഷന്റെ ദേശീയ ഭാഷാ മയൂരി പുരസ്കാരം നേടിയ സാംസ്കാരിക പ്രവർത്തക, സംസ്ഥാനതല പുരസ്കാരം നേടിയ ഐ.സി.ഡി.എസ് സൂപ്പർവൈസർ എന്നിവർക്കുള്ളആദരായനവും നടക്കും.

ഐ.സി.ഡി.എസ് -കുടുംബശ്രീ പ്രവർത്തകരുടെ കൂടി സഹകരണത്തോടെ നാളെ മാർച്ച് 7ന് ഉച്ചക്ക് ശേഷം സംഘടിപ്പിക്കുന്നകൂട്ടായ്മ സംസ്ഥാന വനിതാ കമ്മീഷൻ അംഗം അഡ്വ.പി.കുഞ്ഞായിഷ ഉദ്ഘാടനം ചെയ്യും. ജില്ലാ വനിതാ സംരക്ഷണ ഓഫീസർ പി.സുലജ മുഖ്യ ഭാഷണം നടത്തും. പഴയങ്ങാടി വനിതാപോലീസ് എസ്.ഐ കൃഷ്ണപ്രിയ, മുൻ ഏഴോം പഞ്ചായത്ത് പ്രസിഡണ്ടുംകല്യാശേരി ബ്ലോക്ക് വൈസ് പ്രസിഡണ്ടുമായഡി.വിമല, ശാസ്ത്ര സ്ഥാപക അംഗം അഡ്വ.എ.കെ. ധനലക്‌ഷ്മി തുടങ്ങിയവർ പങ്കെടുക്കും.

ശാസ്ത്ര ലീഗൽ കൗൺസലർ അഡ്വ. പ്രസന്നാ മണികണ്ഠൻ സ്ത്രീ സുരക്ഷാ നിയമങ്ങൾ സംബന്ധിച്ച് ക്ലാസ് നയിക്കും.

വൈകു: 5 മണിക്ക് ഇഫ് ദാർ സൗഹൃദ സംഗമവും നടക്കും.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.