കണ്ണൂർ: 33 കെ വി കാഞ്ഞിരോട് - പഴശ്ശി ലൈനിൻ്റെ പ്രവൃത്തിക്കും കാഞ്ഞിരോട് 220 കെ വി സബ് സ്റ്റേഷന്റെ അറ്റകുറ്റ പണിക്കുമായി 220 കെ വി അരീക്കോട് - കാഞ്ഞിരോട്, ഓർക്കാട്ടേരി - കാഞ്ഞിരോട് ലൈൻ ഓഫ് ചെയ്യുന്നതിനാൽ ഞായർ രാവിലെ 10 മുതൽ വൈകീട്ട് മൂന്ന് വരെ കണ്ണൂർ, കാസർകോട് ജില്ലകളിൽ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടും.


