പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
PAYANGADI WEATHER Sunenergia adTheyyam Online

ഇനി അവധി വേണ്ട: സ്വാതന്ത്ര്യദിനം, ഗാന്ധിജയന്തി, റിപ്പബ്ലിക് ദിനം തുടങ്ങിയ ദിവസങ്ങളില്‍ സ്കൂളുകൾ പ്രവർത്തിക്കണമെന്ന് ബാലാവകാശ കമ്മീഷൻ

 


തിരുവനന്തപുരം:  സംസ്ഥാനത്തെ സ്കൂളുകളിൽ വിശേഷ ദിവസങ്ങളില്‍ നല്‍കുന്ന പൊതു അവധി റദ്ദാക്കണമെന്ന നിര്‍ദേശവുമായി ബാലാവകാശ കമ്മീഷന്‍. സ്വാതന്ത്ര്യദിനം, ഗാന്ധിജയന്തി, റിപ്പബ്ലിക് ദിനം തുടങ്ങിയ ദിവസങ്ങളില്‍ നല്‍കുന്ന പൊതു അവധി റദ്ദാക്കണമെന്നാണ് നിർദ്ദേശം. 

ഇത്തരം ദിവസങ്ങൾ അറിവും വിജ്ഞാനവും സമ്പാദിക്കാനുള്ള ദിനങ്ങളാക്കി മാറ്റണം. കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ കെ വി. മനോജ് കുമാര്‍, അംഗങ്ങളായ കെ കെ ഷാജു, ഡോ. എഫ് വില്‍സണ്‍, എന്നിവരുടെ ഫുള്‍ ബെഞ്ചിന്റേതാണ് നിര്‍ദേശം. സ്വാതന്ത്ര ദിനത്തില്‍ ഇന്ത്യയുടെ സ്വാതന്ത്ര സമര ചരിത്രവും അതിനു ജീവത്യാഗം ചെയ്തവരെക്കുറിച്ച് പഠിക്കുകയും വേണമെന്ന ഉദ്ദേശത്തോടെയാണ് അവധി റദ്ദാക്കിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

റിപ്പബ്ലിക് ദിനത്തിലും ഭരണഘടനാ ദിനത്തിലും രാജ്യത്തിന്റെ ഭരണഘടനയെക്കുറിച്ചും അതിന്റെ പ്രധാന്യത്തെക്കുറിച്ചും വിദ്യാര്‍ത്ഥികള്‍ പഠിക്കണം. ഗാന്ധി ജയന്തി ദിനത്തില്‍ പരിസ്ഥിതി സംരക്ഷണത്തിന്റെയും പരിസര ശുചിത്വത്തിന്റെയും പ്രാധാന്യം ഉള്‍ക്കൊള്ളുന്ന പ്രവര്‍ത്തനങ്ങള്‍ എല്ലാ സ്‌കൂളുകളിലും സംഘടിപ്പിക്കണമെന്ന് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഓണം, ക്രിസ്തുമസ്, പെരുന്നാള്‍ തുടങ്ങിയ ആഘോഷദിവസങ്ങളില്‍ പ്രത്യേക പരിപാടികളും പദ്ധതികളും നടപ്പിലാക്കാനും കമ്മീഷൻ നിർദേശിച്ചു. മനുഷ്യര്‍ തമ്മിലുള്ള സഹകരണം, പരസ്പര ബഹുമാനം, ഐക്യം, അഖണ്ഡത, സമത്വം തുടങ്ങിയ മൂല്യങ്ങള്‍ കുട്ടികളിലേക്ക് പകര്‍ന്ന് നല്‍കാനാണ് ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കേണ്ടതെന്നും കമ്മീഷന്‍ വ്യക്തമാക്കി. എന്നാൽ ഇക്കാര്യത്തിൽ സർക്കാർ തീരുമാനം വരേണ്ടതുണ്ട്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.