പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
PAYANGADI WEATHER Sunenergia adTheyyam Online

കൊടും ചൂടില്‍ ആശ്വസിക്കാം, മഴയെത്തുന്നത് 8 ജില്ലകളില്‍, ഇന്നത്തെ കാലാവസ്ഥ



തിരുവനന്തപുരം: സംസ്ഥാനത്ത് പൊരിവെയിലില്‍ ആശ്വാസമായി ഇന്ന് വിവിധ ഇടങ്ങളില്‍ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്.നേരിയ മഴ മുൻനിർത്തി എട്ട് ജില്ലകളില്‍ ഗ്രീൻ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ എന്നിവിടങ്ങളിലാണ് അലർട്ടുള്ളത്. ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

അതേസമയം വർദ്ധിച്ചുവരുന്ന ചൂടിനെ പ്രതിരോധിക്കാൻ ആവശ്യമായ മുൻകരുതലുകള്‍‌ സ്വീകരിക്കണമെന്നും നിർദേശമുണ്ട്. പകല്‍ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടർച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു. കൂടാതെ, അള്‍ട്രാവയലറ്റ് സൂചികയും ഉയരുന്നുണ്ട്. കൊട്ടാരക്കര, കോന്നി, ചെങ്ങന്നൂർ, ചങ്ങന്നാശ്ശേരി, മൂന്നാർ, തൃത്താല, പൊന്നാനി, മാനന്തവാടി എന്നിവിടങ്ങളില്‍ സൂചിക 6 മുതല്‍ 7 വരെയായതിനാല്‍ മഞ്ഞ അലർട്ടാണ് നല്‍കിയിട്ടുള്ളത്.



Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.