കണ്ണപുരം: ചെറുകുന്നിൽവെച്ച് സാമ്പത്തിക തർക്കത്തെത്തുടർന്ന് യുവാവിനെ കാറിലെത്തിയ സംഘം പട്ടാപ്പകൽ തട്ടിക്കൊണ്ടുപോയതായി പരാതി. ഇരിണാവ് പയ്യട്ടം സ്വദേശി ദീപക്കിനെ (39) വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30ന് ചെറുകുന്ന് കെവിആർ ബിൽഡിങ്ങിന് സമീപത്തെ ചായക്കടയിൽനിന്നാണ് രണ്ട് കാറുകളിലെത്തിയ പതിനഞ്ചോളം പേർ ചേർന്ന് കണ്ണൂർ ഭാഗത്തേക്ക് തട്ടിക്കൊണ്ടുപോയത്. വൈകുന്നേരത്തോടെ ദീപക്കിന്റെ സുഹൃത്ത് കണ്ണപുരം പോലീസിൽ പരാതി നൽകി. തട്ടിക്കൊണ്ടുപോയ വാഹനങ്ങളുടെ രജിസ്ട്രേഷൻ നമ്പർ ലഭിച്ചതായും പോലീസ് അന്വേഷണം ആരംഭിച്ചതായും അധികൃതർ അറിയിച്ചു.


