പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
PAYANGADI WEATHER Sunenergia adTheyyam Online

അഞ്ച് ദിവസത്തെ ഇടിവിനൊടുവില്‍ സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ്

 


തുടര്‍ച്ചയായ അഞ്ച് ദിവസത്തെ ഇടിവിനൊടുവില്‍ സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ്. പവന് 1840 രൂപ വര്‍ധിച്ച്‌ 1,20,000 രൂപയായി.ഗ്രാമിന് 230 രൂപ വര്‍ധിച്ച്‌ 15,000 രൂപയായി. ഇന്നലെ 1,18,160 രൂപയായിരുന്നു പവന്‍ വില. ഇന്നലെ രണ്ടുതവണയായി ആകെ 1280 രൂപയുടെ കുറവുണ്ടായിരുന്നു.

പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം അയവില്ലാതെ തുടരുന്നതാണ് ഇന്ന് സ്വര്‍ണവില വര്‍ധിക്കാനിടയാക്കിയത്. യുദ്ധത്തിന്റെ തുടക്കത്തില്‍ വന്‍തോതില്‍ ഉയര്‍ന്ന വില പിന്നീട് താഴ്ന്നിരുന്നെങ്കിലും, യുദ്ധം നീണ്ടേക്കുമെന്ന ട്രംപിന്റെ ഇന്നലത്തെ പ്രസ്താവനക്ക് പിന്നാലെ വില ഉയരുകയായിരുന്നു.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.