പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
PAYANGADI WEATHER Sunenergia adTheyyam Online

പറശിനിക്കടവ് പാലത്തില്‍ നിന്ന് പുഴയില്‍ ചാടിയ കൊളച്ചേരി സ്വദേശിയായ യുവാവിനെ രക്ഷപ്പെടുത്തി അഗ്നിശമനസേന

 


തളിപ്പറമ്പ്: പറശിനിക്കടവ് പാലത്തില്‍ നിന്ന് താഴേക്ക് ചാടിയ യുവാവിനെ അഗ്നിശമനസേന രക്ഷപ്പെടുത്തി.

കൊളച്ചേരി സ്വദേശിയായ 38 കാരനാണ് ഇന്ന് പുലര്‍ച്ചെ ഒന്നരയോടെ പാലത്തിന് മുകളില്‍ നിന്ന് താഴേക്ക് ചാടിയത്.

തളിപ്പറമ്പ് അഗ്നിശമനനിലയത്തില്‍ നിന്നും അസി.സ്റ്റേഷന്‍ ഓഫീസര്‍ ഹരിനാരായണന്റെ നേതൃത്വത്തില്‍ എത്തിയ അഗ്നിശമനസേനയുടെ പരിശോധനയില്‍ പാലത്തിന് താഴെയുള്ള തറയില്‍ അവശനിലയില്‍കാണപ്പെട്ട ഇയാളെ പറശിനിക്കടവില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യബോട്ടിന്റെ സഹായത്തോടെ കരയിലെത്തിച്ച ശേഷം തളിപ്പറമ്പ് ഗവ.താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.