പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
PAYANGADI WEATHER Sunenergia adTheyyam Online

ഭാര്യയ്ക്ക് മെസേജ് അയച്ച അയല്‍വാസിയെ ഭര്‍ത്താവ് ചുറ്റിക വെച്ച്‌ തലയ്ക്ക് അടിച്ചു

 


ആലപ്പുഴ: ഭാര്യയ്ക്ക് മെസേജ് അയച്ച അയല്‍വാസിയെ ഭര്‍ത്താവ് ചുറ്റിക വെച്ച്‌ തലയ്ക്ക് അടിച്ചു. ‘നീ ഇല്ലാതെ എനിക്ക് ജീവിക്കാന്‍ പറ്റില്ല’ എന്നായിരുന്നു മെസേജ്.തലയോട്ടി പൊട്ടിയ 28 കാരന്‍ ഷിബിന്‍ രാജ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്.

ഇന്നലെ ഉച്ചയ്ക്ക് ഒന്നരയ്ക്ക് ആലപ്പുഴ കൊമ്മാടി മംഗലം റോഡിന് സമീപത്ത് വച്ചാണ് സംഭവം. ഷിബിന്‍ രാജിന്റെ ഭാര്യയുടെ പരാതിയില്‍ ആലപ്പുഴ നോര്‍ത്ത് പൊലീസ് കേസെടുത്തിട്ടുണ്ട്. ചക്കുപറമ്പ് സ്വദേശി ജിബിന്‍ ജോണ്‍സണ് എതിരെയാണ് പരാതി. ഇയാള്‍ ഒളിവിലാണ്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.