പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
PAYANGADI WEATHER Sunenergia adTheyyam Online

ബിഗ് ടിക്കറ്റ് ഗ്രാൻഡ് പ്രൈസ് 15 മില്യണ്‍ ദിര്‍ഹം മലയാളി ഡ്രൈവര്‍ക്ക്

 


ബിഗ് ടിക്കറ്റ് സീരീസ് 284 ലൈവ് ഡ്രോയില്‍ 15 മില്യണ്‍ ദിർഹം ഗ്രാൻഡ് പ്രൈസ് സ്വന്തമാക്കി മലയാളി.

ഷാർജയില്‍ കുടുംബത്തോടൊപ്പം താമസിക്കുന്ന വിബീഷ് പള്ളിയാളിയാണ് വിജയി.നാല് സുഹൃത്തുക്കള്‍ക്കൊപ്പം എടുത്ത ടിക്കറ്റിലൂടെയാണ് ഡ്രൈവറായ വിബീഷ് സമ്മാനം നേടിയത്. സമ്മാനത്തുക സുഹൃത്തുക്കള്‍ക്കൊപ്പം പങ്കുവെക്കുമെന്ന് അദ്ദേഹം പറഞ്ഞു.

റേഞ്ച് റോവർ വെലാർ കാർ നേടിയത് ഫിലിപ്പീൻസില്‍ നിന്നുള്ള പീറ്റർ ആണ്. അബുദാബിയില്‍ താമസിക്കുന്ന പീറ്റർ, ഒരു പവർ പ്ലാന്റിലാണ് ജോലി ചെയ്യുന്നത്. തനിയെ എടുത്ത ഡ്രീം കാർ ടിക്കറ്റിലൂടെയാണ് പീറ്റർ സമ്മാനം നേടിയത്.മാർച്ചില്‍ ബിഗ് ടിക്കറ്റ് പുതിയ പ്രൊമോഷനുകള്‍ ആരംഭിച്ചിട്ടുണ്ട്. ഏപ്രില്‍ 3-ന് ഗ്രാൻഡ് പ്രൈസായി 20 മില്യണ്‍ ദിർഹം നേടാം.

ഇതിന് പുറമെ അഞ്ച് പേർക്ക് 200 ഗ്രാം വീതം 25 കാരറ്റ് സ്വർണ്ണക്കട്ടികളും സമാശ്വാസ സമ്മാനം ലഭിക്കും. ആഴ്ച്ചതോറുമുള്ള ഇ-ഡ്രോകളും തുടരും. നാലു പേർക്ക് 200 ഗ്രാം 24 കാരറ്റ് സ്വർണ്ണക്കട്ടികളാണ് നേടാനാകുക.

മാർച്ച്‌ 1 മുതല്‍ 24 വരെ ഒറ്റ ഇടപാടില്‍ രണ്ടോ അതിലധികമോ ബിഗ് ടിക്കറ്റുകള്‍ വാങ്ങുന്നവർക്ക് ബിഗ് വിൻ മത്സരത്തിലും പങ്കാളികളാകാം.

ഏപ്രില്‍ മൂന്നിന് ലൈവ് ഡ്രോയുടെ കൂടെയാണ് ബിഗ് വിൻ. നാലു പേർക്ക് 50,000 മുതല്‍ 150,000 ദിർഹംവരെ ഗ്യാരണ്ടീഡ് ക്യാഷ് പ്രൈസുകള്‍ ബിഗ് വിൻ വഴി നേടാം. വിജയികളെ ഏപ്രില്‍ ഒന്നിന് പ്രഖ്യാപിക്കും.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.