പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
PAYANGADI WEATHER Sunenergia adTheyyam Online

ഇരിട്ടിയിൽ കാറിൽ കടത്തിയ 21750 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി തമിഴ്നാട് സ്വദേശി പിടിയിൽ



ഇരിട്ടി: കാറിൽ 24 ചാക്കുകളിലാക്കി കടത്തുകയായിരുന്ന 21750 പാക്കറ്റ് നിരോധിത പുകയില ഉല്പന്നങ്ങളുമായി മധ്യവയസ്ക്കനെഇരിട്ടി പോലീസും റൂറൽ ജില്ലാ പോലീസ് മേധാവിയുടെ ഡാൻസാ ഫ്സ്ക്വാഡും ചേർന്ന് പിടികൂടി. 

തമിഴ്നാട് കന്യാകുമാരി കുലശേഖരം സ്വദേശി ആർ. പുഷ്പരാജിനെ (53)യാണ് ഇരിട്ടി എസ്.ഐ. കെ. ഷറഫുദ്ദീനും സംഘവും ഡാൻസാഫ് സ്ക്വാഡും ചേർന്ന് പിടികൂടിയത്. പുലർച്ചെ 4.30 മണിയോടെ കർണ്ണാടകയിൽ നിന്നും കൂട്ടുപുഴ വഴി കേരളത്തിലേക്ക് കെ എൽ 78.സി. 4097 നമ്പർ കാറിൽ നിരോധിത പുകയില ഉല്പന്നങ്ങൾ കടത്തുന്നതിനിടെയാണ് പ്രതി പോലീസ് പിടിയിലായത്. 

ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി പോലീസ് നടത്തിയ പരിശോധനയിലാണ് പ്രതി കുടുങ്ങിയത്. കാർ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.