ചാലോട്: മൂലക്കരിയിൽ വാഹനമിടിച്ച് സെക്യൂരിറ്റി ജീവനക്കാരൻ മരിച്ചു. മട്ടന്നൂർ സ്വദേശി പി സുകുമാരൻ (59) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് ഏഴോടെയാണ് അപകടം.
റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ കണ്ണൂർ ഭാഗത്ത് നിന്ന് വന്ന കാർ ഇടിക്കുകയായിരുന്നു. അച്ഛൻ: പരേതനായ നാരായണൻ. അമ്മ: പിലാക്കാൽ ജാനകി. ഭാര്യ: ഷൈല (കുറ്റ്യാട്ടൂർ, കൂടാളി പഞ്ചായത്ത് ഹരിത കർമ സേനാംഗം).
മക്കൾ: അഞ്ജു, സുജിന. മരുമക്കൾ: ശരത് (ഉളിക്കൽ), ജോജു (മുട്ടന്നൂർ). സഹോദരങ്ങൾ: സരോജിനി (കോവൂർ), ചന്ദ്രൻ (മുട്ടന്നൂർ).
ഇന്ന് ബുധൻ പകൽ ഒന്നിന് മട്ടന്നൂർ എകെജി മന്ദിരത്തിൽ പൊതുദർശനം, ശേഷം 1.30ന് പൊറോറ നിദ്രാലയത്തിൽ സംസ്കാരം നടക്കും.


