പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
PAYANGADI WEATHER Sunenergia adTheyyam Online

കുപ്പം വൈര്യാംകോട്ടത്ത് തീപിടുത്തം


തളിപ്പറമ്പ്: കുപ്പം വൈര്യാംകോട്ടത്തിന് സമീപം കുന്നിന്‍ചെരിവില്‍ തീപിടുത്തം.ഒരേക്കറോളം സ്ഥലത്തെ വെട്ടിയിട്ട പുല്ലിനും കാടിനും തീപിടിച്ചത്.

അഗ്‌നിരക്ഷാസേനയുടെ വാഹനത്തിന് എത്താന്‍ സാധിക്കാത്തതിനാല്‍ സമീപത്തുള്ള വീട്ടില്‍ നിന്നും കുടിവെള്ള പൈപ്പില്‍ വെള്ളം എത്തിച്ച് തീക്കെടുത്തി.

ഗ്രേഡ് സ്റ്റേഷന്‍ ഓഫീസര്‍ കെ.വി.സഹദേവന്റെ നേതൃത്വത്തില്‍ സേനാംഗങ്ങളായ എം.ജി.വിനോദ്കുമാര്‍, പി.വി. ലിഗേഷ്, പി.വിപിന്‍, സി.പി.രാജേന്ദ്രകുമാര്‍, സി.വി. രവീന്ദ്രന്‍ എന്നിവരും പങ്കെടുത്തു.

നഗരസഭ കൗണ്‍സിലര്‍ സന്ധ്യയും സംഭവസ്ഥലത്ത് ഉണ്ടായിരുന്നു.ഇന്നലെ ഉച്ചക്ക് 12 നായിരുന്നു സംഭവം.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.