പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
PAYANGADI WEATHER Sunenergia adTheyyam Online

പുഴാതി കുടുംബാരോഗ്യകേന്ദ്രം ഉദ്ഘാടനം ചെയ്തു



കാൻസർ സ്ക്രീനിംഗ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾവരെ ഗ്രാമീണ മേഖലയിൽ ഉള്ളവർക്ക് ലഭ്യമാകുന്ന വിധത്തിൽ കുടുംബാരോഗ്യ കേന്ദ്രങ്ങളെ മാറ്റുകയാണ് ആരോഗ്യവകുപ്പിന്റെ ലക്ഷ്യമെന്ന് ആരോഗ്യ, വനിതാ ശിശു വികസനവകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. പുഴാതി കുടുംബാരോഗ്യ കേന്ദ്രം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. താലൂക്ക് തലം മുതൽ ആശുപത്രികൾ സ്പെഷ്യാലിറ്റി കേന്ദ്രങ്ങളായി, ജില്ലാ ആശുപത്രികൾ സൂപ്പർ സ്പെഷ്യാലിറ്റി കേന്ദ്രങ്ങളായി. പത്തുവർഷംകൊണ്ട് 225 ആശുപത്രികളിൽ ഡയാലിസിസ് യൂണിറ്റ് പ്രവർത്തിക്കുന്നു. പ്രതിദിനം 3000 പേർ സർക്കാർ ആശുപത്രികളിൽ സൗജന്യമായി ഡയാലിസിസ് ചെയ്യുന്നു.എല്ലാ ജില്ലാ ആശുപത്രികളിലും കാത്ത് ലാബുകൾ സ്ഥാപിച്ചു. ഒരു ദിവസം സർക്കാർ ആശുപത്രിയിൽ 200 ലധികം ആഞ്ജിയോ പ്ലാസ്റ്റികൾ ചെയ്യുന്നു. അവയവ മാറ്റിവെക്കൽ ശസ്ത്രക്രിയകൾ നടക്കുന്നു സൗജന്യമായി മെഡിക്കൽ കോളേജുകളിൽ അവയവം മാറ്റിവക്കൽ ശസ്ത്രക്രിയകൾ നടക്കുന്നു. ഇങ്ങനെ സാധാരണക്കാർക്ക് ആശ്രയിക്കാവുന്ന ഇടങ്ങളായി പൊതുജനാരോഗ്യ കേന്ദ്രങ്ങളെ സർക്കാർ മാറ്റിയെന്നും മന്ത്രി പറഞ്ഞു. കെ.വി.സുമേഷ് എം.എൽ.എ അധ്യക്ഷനായി.

2022-23 വർഷത്തെ എൻ.എച്ച്.എം ഫണ്ടിൽ നിന്നും 1.43 കോടി രൂപ ഉപയോഗിച്ചാണ് പുതിയ എഫ്.എച്ച്.സി കെട്ടിടം നിർമ്മിച്ചത്. ലാബ്, പ്രീ-ചെക്ക് അപ്പ് ഏരിയ, ഒബ്സര്‍വേഷന്‍ റൂം, മൈനര്‍ ഒ.ടി, വെയ്റ്റിങ് ഏരിയ എന്നിവ പുതിയ സൗകര്യങ്ങളായി ഈ ആരോഗ്യ കേന്ദ്രത്തില്‍ ഒരുക്കിയിട്ടുണ്ട്. ഡോക്ടര്‍, ഫാര്‍മസിസ്റ്റ്, നഴ്സിംഗ് അസിസ്റ്റന്റ്, ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ് ഗ്രേഡ് രണ്ട്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, പബ്ലിക്ക് ഹെല്‍ത്ത് നേഴ്സ്, ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നേഴ്സുമാര്‍, ക്ലാര്‍ക്ക്, ഓഫീസ് അറ്റന്‍ഡന്റ്, പാര്‍ട്ട് ടൈം സ്വീപ്പര്‍ എന്നിവരുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. 1972 ല്‍ റൂറല്‍ ഡിസ്പെന്‍സറി ആയി പ്രവര്‍ത്തനം ആരംഭിക്കുകയും കാലക്രമേണ പ്രാഥമിക ആരോഗ്യ കേന്ദ്രമായി ഉയര്‍ത്തപ്പെടുകയും നിലവില്‍ 79 സെന്റ് സ്ഥലത്ത് കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തപ്പെടുകയാണ് പുഴാതിയിലെ ഈ ആരോഗ്യ കേന്ദ്രം. 

ഡെപ്യൂട്ടി മെഡിക്കൽ ഓഫീസറും ആർദ്രം നോഡൽ ഓഫീസറുമായ ഡോ. സി.പി. ബിജോയ് റിപ്പോർട്ട് അവതരിപ്പിച്ചു. കോർപറേഷൻ മേയർ അഡ്വ. പി. ഇന്ദിര, ഡെപ്യൂട്ടി മേയർ കെ.പി. താഹിർ എന്നിവർ വിശിഷ്ടാതിഥികളായി. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ ശ്രീജ മഠത്തിൽ, നികുതി അപ്പീൽ കാര്യസ്ഥിര സമിതി അധ്യക്ഷൻ വി.കെ.മുഹമ്മദലി, കോർപറേഷൻ കൗൺസിലർമാരായ കെ.ഉഷാകുമാരി, വി.പുരുഷോത്തമൻ, കെ. ശ്രീജ, സുബൈർ കീച്ചിരി, ഡോ. പി.കെ. അനിൽകുമാർ, 

കെ. മഹേന്ദ്രൻ, കൂക്കിരി രാജേഷ്, കെ.പി.എ സലിം, കെ. ഷാജി, ഒ.സി. ഗിരീഷൻ, ടി.രവീന്ദ്രൻ, ബി.വിനോദ്, ടി.പി. അബ്ദുൽ നാസർ എന്നിവർ സംസാരിച്ചു.


Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.