തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് എല്ലാ ജില്ലകളിലും ഗ്രീൻ അലർട്ട് പ്രഖ്യാപിച്ചു. നേരിയ മഴയ്‌ക്കുള്ള സാദ്ധ്യതയാണുള്ളത്.വരുന്ന അഞ്ച് ദിവസങ്ങളില്‍ മാർച്ച് രണ്ടിന് മിക്ക ജില്ലകളിലും മഴ ഉണ്ടാകില്ല. മറ്റിടങ്ങളില്‍ ഈ ദിവസങ്ങളില്‍ മഴയുണ്ടാകും. ആലപ്പുഴ, കോട്ടയം ജില്ലകളില്‍ അഞ്ച് ദിവസങ്ങളിലും മഴ ലഭിക്കും. അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക


