പാപ്പിനിശ്ശേരി പഞ്ചായത്ത് കുടുംബശ്രീ സി ഡി.എസിന്റെ ആഭിമുഖ്യത്തിൽ പാപ്പിനിശേരി ബഡ്സ് സ്കൂളിൽ സംഘടിപ്പിച്ച രക്ഷാകർതൃപരിശീലന ക്യാമ്പ് പഞ്ചായത്ത് വൈസ് പ്രസിണ്ട് ടി.ടി.ചന്ദ്രമതിയുടെ അദ്ധ്യക്ഷതയിൽ പ്രസിഡണ്ട് കെ.പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു.
ക്ഷേമകാര്യ ചെയർ പേഴ്സൻ പി.വി.അജിത ആശംസാപ്രസംഗംനടത്തി.
ശാസ്ത്ര ഫാമിലി കൗൺസലിംഗ്ഡയരക്ടർ വി.ആർ. വി ഏഴോം മെച്ചപ്പെട്ട രക്ഷാകർതൃത്വം എന്ന വിഷയത്തിൽ പരിശീലനക്ലാസ് നയിച്ചു.കമ്മ്യൂണിറ്റി കൗൺസലർ കെ. ലളിത ജ്വൽ.പി,കൃഷ്ണ നന്ദ, സുനിത കെ തുടങ്ങിയവർ സംസാരിച്ചു. സി ഡി എസ് മെമ്പർ സിക്രട്ടരി ബിനു ഇ.ടി.സ്വാഗതവും ചെയർ പേഴ്സൻ ബേബി സജീന നന്ദിയും പറഞ്ഞു.


