കൊച്ചി: കൊച്ചിയില്‍ ഭിന്നശേഷിക്കാരന് ക്രൂരമർദനം. ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചുവരുത്തിയാണ് യുവതി ഉള്‍പ്പെടുന്ന നാലംഗ സംഘം മർദിച്ചത്.യുവതിയുമായി ലൈംഗികബന്ധത്തില്‍ ഏർപ്പെടാൻ വിസമ്മതിച്ചതോടെ ക്രൂരമായി മർദിച്ചെന്നാണ് എഫ്‌ഐആർ. മർദനത്തില്‍ യുവാവിന്റെ വാരിയെല്ല് ഒടിഞ്ഞു.
കൊലപാതകം കുറ്റം ചുമത്തി കേസ് എടുത്തതായി പൊലീസ് അറിയിച്ചു. ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ് അമല്‍ ദേവ്. അമല്‍ദേവിന്റെ നഗ്ന ദൃശ്യങ്ങള്‍ പ്രതികള്‍ പകർത്തുകയും ചെയ്തു. ഒന്നാം പ്രതി സഫ്നയാണ് അമലിനെ ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചു വരുത്തിയത്. കേസില്‍ രണ്ട് പ്രതികളെ കടവന്ത്ര പോലീസ് ഇന്നലെ രാത്രി പിടികൂടിയി്ടടുണ്ട്. അമല്‍ ദേവിന് സംസാര ശേഷിയില്ല.


