പയ്യന്നൂർ: കണ്ടോത്ത് നോർത്ത് നരിയഞ്ചേരിയിൽ പെട്രോൾപമ്പ് ജീവനക്കാരനെ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. ആലക്കോട് തടിക്കടവിലെ കൂത്തൂർ സുരേഷ് കുമാറിനെ (53) യാണ് വൈകിട്ട് ആറുമണിയോടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവ സമയം ഭാര്യയും മക്കളും വീട്ടിലുണ്ടായിരുന്നില്ല. മൃതശരീരം പോസ്റ്റ്മോർട്ട ത്തിനായി കണ്ണൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ഭാര്യ: പലേരി സുജിത.
മക്കൾ: ശരത്ത്, ലിജിത്ത്


