പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
PAYANGADI WEATHER Sunenergia adTheyyam Online

ഊട്ടിയിലേക്കുള്ള യാത്രയ്ക്കിടെ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി മലയാളി യുവാവ് മരിച്ചു

 



 ഊട്ടിയിലേക്കുള്ള യാത്രയ്ക്കിടെ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി മലയാളി യുവാവ് മ,രിച്ചു. പുതിയക്കോട് ഊട്ടുപുറത്ത് ശിവപ്രസാദ് ആണ് ദാരുണമായി മ,രണപ്പെട്ടത് 34 വയസ്സായിരുന്നു പ്രായം.

ശനിയാഴ്ച ഉച്ചയോടെയാണ് ശിവപ്രസാദും സുഹൃത്തുക്കളും ഉൾപ്പെടുന്ന സംഘം ഊട്ടിയിലേക്ക് തിരിച്ചത്. വൈകുന്നേരത്തോടെ ലക്ഷ്യസ്ഥാനത്തെത്തിയ സംഘം രാത്രി ഭക്ഷണം കഴിച്ച് വിശ്രമിക്കുന്നതിനിടെയാണ് ദുരന്തം സംഭവിച്ചത്. ശിവപ്രസാദിന് പെട്ടെന്ന് ഛർദ്ദിൽ അനുഭവപ്പെടുകയും, തുടർന്ന് ഭക്ഷണം തൊണ്ടയിൽ കുടുങ്ങി ശ്വാസതടസ്സം നേരിടുകയുമായിരുന്നു. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാന്‍ ആയില്ല.

നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകി. പരേതയായ സുശീലയാണ് മാതാവ്, പിതാവ് ഗോപാലകൃഷ്ണൻ. ​ പ്രിയപ്പെട്ടവന്റെ അപ്രതീക്ഷിത വേർപാടിന്റെ ഞെട്ടലിലും, വേദനയിലുമാണ് നാടും സുഹൃത്തുക്കളും..

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.