പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
PAYANGADI WEATHER Sunenergia adTheyyam Online

മാര്‍ക്കറ്റില്‍ നിന്നും വാങ്ങിയ ചൂരയ്ക്കുള്ളില്‍ പുഴുക്കള്‍, മീനിലുള്ള വിരയെന്ന് മീൻ കച്ചവടക്കാര്‍; പരാതി നല്‍കി യുവതി

 


തിരുവനന്തപുരം: പോത്തൻകോട് മാർക്കറ്റില്‍ നിന്ന് വാങ്ങിയ മത്സ്യത്തില്‍ ജീവനുള്ള പുഴുക്കളെന്ന് പരാതി. പോത്തൻകോട് മേലേവിള സ്വദേശിനി ദിവ്യ രാവിലെ വാങ്ങിയ ചൂരമീനിലാണ് പുഴുക്കളെ കണ്ടത്.മീൻ വാങ്ങി വീട്ടിലെത്തി കഴുകിയപ്പോഴാണ് പുഴുക്കളെ കണ്ടത്. പിന്നാലെ മാർക്കറ്റിലെത്തി മത്സ്യവില്‍പ്പനക്കാരോട് പറഞ്ഞെങ്കിലും അവർ അത് മീനിലുള്ള വിരകളാണെന്നാണ് പറഞ്ഞത്.

ഇതോടെ പഞ്ചായത്തിലും പൊലീസിലും പരാതി നല്‍കിയിരിക്കുകയാണ് ദിവ്യ. പഞ്ചായത്തില്‍ അറിയിച്ചതിന് പിന്നാലെ പഞ്ചായത്ത് പ്രസിഡന്‍റ് അടക്കം സ്ഥലത്തെത്തി പുഴുക്കളുണ്ടെന്ന് കണ്ടെത്തി. മീൻ വില്‍പ്പന താല്‍ക്കാലികമായി നിറുത്തിവെപ്പിച്ചു. പുഴുവാണോ എന്ന് സ്ഥിരീകരിക്കാനായി ആരോഗ്യവകുപ്പ് ലാബില്‍ പരിശോധനയ്ക്കയച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.