പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
PAYANGADI WEATHER Sunenergia adTheyyam Online

ഉത്സവം കഴിഞ്ഞ് മടങ്ങിയ 4 കൂട്ടുകാരെ വിധി തട്ടിയെടുത്തു, രാമനാട്ടുകര മോഡേൺ ബസാറിൽ ലോറിയും കാറും കൂട്ടിയിടിച്ച് ദാരുണാന്ത്യം...


കോഴിക്കോട്: രാമനാട്ടുകര മോഡേൺ ബസാറിൽ വാഹനപകടത്തിൽ 4 പേർക്ക് ദാരുണാന്ത്യം. ലോറിയും കാറും കൂട്ടിയിടിച്ചായിരുന്നു അപകടം. ഫാറൂഖ് സ്വദേശികളായ അജീഷ്, വിമൽ, ശ്യാംലാൽ എന്നിവരും രാമനാട്ടുകര സ്വദേശി ദിനിലുമാണ് മരിച്ചത്..

പുലർച്ചെ 3.30 ഓടെയായിരുന്നു അപകടം. 5 പേരായിരുന്നു കാറിൽ ഉണ്ടായിരുന്നത്. ശ്യാംലാലിനെയും മറ്റൊരാളേയും ഗുരുതര പരിക്കേറ്റതിനെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ശ്യാംലാലിന്റെ ജീവൻ രക്ഷിക്കാനായില്ല..

കോഴിക്കോട് നിന്നും ഫറോക്കിലേക്ക് പോകുകയായിരുന്ന കാറും മലപ്പുറം ഭാഗത്ത് നിന്ന് വരുകയായിരുന്ന ലോറിയുമാണ് ഇടിച്ചത്. കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാറിനുള്ളിൽ കുടുങ്ങിപ്പോയവരെ അഗ്നിരക്ഷാ സേന അടക്കമെത്തി കട്ടർ ഉപയോഗിച്ച് കാർ വെട്ടിപ്പൊളിച്ചാണ് പൊളിച്ചെടുത്താണ് ആശുപത്രിയിലേക്ക് മാറ്റിയത്. ഉത്സവം കഴിഞ്ഞ് മടങ്ങുകയായിരുന്നു യുവാക്കളെന്നാണ് വിവരം..



Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.