പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
PAYANGADI WEATHER Sunenergia adTheyyam Online

നേഴ്സിംഗ് വിദ്യാർത്ഥിയായ 19-കാരനെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

 


പത്തനംതിട്ട:  തിരുവല്ല കുറ്റൂരിൽ നേഴ്സിംഗ് വിദ്യാർത്ഥിയായ 19കാരനെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുറ്റൂർ തലയാർ മട്ടയ്ക്കൽ വീട്ടിൽ അനിൽ ജോസിന്റെ മകൻ ആരോൺ അനിൽ ജോസിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു സംഭവം.

തമിഴ്നാട്ടിലെ നേഴ്സിംഗ് കോളേജിൽ ഒന്നാംവർഷ വിദ്യാർത്ഥിയായിരുന്നു ആരോൺ. നിരന്തരമായി മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്ന ആരോണിന്റെ ഫോൺ കഴിഞ്ഞ രണ്ടു ദിവസമായി തകരാറിലായിരുന്നു. ഇതേ തുടർന്നുള്ള മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. തിരുവല്ല പൊലീസ് സ്ഥലത്തെത്തി മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ആരോണിന്റെ മാതാവ് കഴിഞ്ഞ ഒരു മാസക്കാലമായി കാനഡയിൽ ആണുള്ളത്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.