പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
PAYANGADI WEATHER Sunenergia adTheyyam Online

ഏഴാം ക്ലാസ് വിദ്യാര്‍ഥി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

 


പാലക്കാട്: പാലക്കാട് ജില്ലയിലെ എലപ്പുള്ളി പോക്കാന്തോട് പ്രദേശത്ത് ഏഴാം ക്ലാസ് വിദ്യാര്‍ഥിയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.പോക്കാന്തോട് സ്വദേശി വിശ്വജിത്ത് (13) ആണ് മരിച്ചത്. ശിവപ്രസാദിന്റെയും സജിതയുടെയും മകനാണ്.

ഇന്ന് രാവിലെ കുളിക്കാന്‍ കയറിയ വിശ്വജിത്ത് ഏറെ സമയം കഴിഞ്ഞിട്ടും പുറത്തേക്ക് വരാതിരുന്നതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ കുളിമുറിയുടെ വാതില്‍ പൊളിച്ച്‌ പരിശോധിക്കുകയായിരുന്നു. അപ്പോഴാണ് കഴുത്തില്‍ തോര്‍ത്ത് ഉപയോഗിച്ച്‌ തൂങ്ങിയ നിലയില്‍ കുട്ടിയെ കണ്ടെത്തിയത്.

കൊഴിഞ്ഞാമ്ബാറ സെന്റ് പോള്‍സ് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ് വിശ്വജിത്ത്. സംഭവത്തില്‍ മറ്റ് ദുരൂഹതകളില്ലെന്നാണ് കസബ പൊലീസ് നല്‍കുന്ന പ്രാഥമിക വിവരം. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.