തളിപ്പറമ്പ്: പറശിനിക്കടവിലെ ലോഡ്ജില്‍ മധ്യവയസ്‌ക്കയെ കൊലപ്പെടുത്തിയ ആണ്‍ സുഹൃത്തിനെ മാട്ടൂലില്‍ ജസീന്തക്ക് സമീപം തെങ്ങില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
കണ്ണപുരം അയ്യോത്ത് സ്വദേശി കടേല്‍പറമ്പില്‍ വീട്ടില്‍ കെ.പി.വിജയനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
പറശിനിക്കടവ് സമ്മര്‍ലാന്റ് ഇന്‍ ലോഡ്ജിലെ 602-ാം നമ്പര്‍ മുറിയില്‍ കൊല്ലപ്പെട്ട സീമയുടെ കൂടെയുണ്ടായിരുന്ന അയല്‍ക്കാരനാണ് വിജയന്‍.
അയ്യോത്തെ സീമയുടെ ഇവരുടെ അയല്‍വാസിയാണ്. ഇന്നലെ (ഫിബ്രവരി 4 ന്) ഉച്ചക്ക് 12.50 നാണ് ഇരുവരും ചേര്‍ന്ന് പറശിനിക്കടവിലെ ലോഡ്ജില്‍ മുറിയെടുത്തത്.
വൈകുന്നേരം ആറോടെ വിജയന്‍ മുറി പൂട്ടി പുറത്തേക്ക് പോയി.
ഇയാള്‍ തിരിച്ചുവരാത്തതിനെ തുടര്‍ന്നാണ് ലോഡ്ജ് അധികൃതര്‍ പോലീസിനെ വിളിച്ചത്.
മുട്ടില്‍ സ്വദേശിനിയായ സീമയുടെ ഭര്‍ത്താവ് സുരേഷ് രണ്ട് വര്‍ഷം മുമ്പ് മരണപ്പെട്ടിരുന്നു.
ആദിത്ത് ശ്രീലക്ഷ്മി എന്നിവരാണ് മക്കള്‍. മല്‍സ്യതൊഴിലാളിയാണ് തൂങ്ങിമരിച്ച വിജയന്‍.
ഭാര്യ: രാജി.
രണ്ട് പെണ്‍മക്കളുണ്ട്.
സീമയുടെ മൃതദേഹം തളിപ്പറമ്പ് എസ്.ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി.
പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.


