കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ കേസില്‍ പ്രതി ഷിംജിത മുസ്തഫ ജയിലില്‍ തുടരും.
ഷിംജിതയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോഴിക്കോട് സെഷൻസ് കോടതി വീണ്ടും മാറ്റിവെച്ചു. നാളത്തേക്കാണ് ജ്യാമ്യാപേക്ഷ പരിഗണിക്കാൻ മാറ്റിയത്.
തുടർച്ചയായി ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റുന്നതിനാല്‍ ഷിംജിത ജയിലില്‍ തുടരുകയാണ്. വാദം കേട്ട ജഡ്ജി അവധിയായതിനാലാണ് ഇന്ന് മാറ്റിവെച്ചത്. ദീപകിന്റെ മരണത്തില്‍ കുടുംബം നല്‍കിയ പരാതിയിലാണ് ഷിംജിതയെ അറസ്റ്റ് ചെയ്തത്.
പയ്യന്നൂരിലെ ബസ് യാത്രക്കിടെ ദീപകില്‍ നിന്ന് ലൈംഗികാതിക്രമം നടന്നുവെന്ന് ആരോപിച്ച് ഷിംജിത ഇൻസ്റ്റഗ്രാമില്‍ വീഡിയോ പോസ്റ്റ് ചെയ്യുകയായിരുന്നു. ഇത് റീച്ചിന് വേണ്ടിയുള്ള വീഡിയോ ആണെന്നാണ് പരാതി.


