പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
PAYANGADI WEATHER Sunenergia adTheyyam Online

എസ്.ഡി.പി.ഐ കല്ല്യാശ്ശേരി മണ്ഡലം നിയമസഭാ തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു

 


മാട്ടൂൽ: എസ്.ഡി.പി.ഐ കല്ല്യാശ്ശേരി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കമായി കൺവെൻഷൻ സംഘടിപ്പിച്ചു.മാട്ടൂൽ എം യു പി സ്കൂൾ ഓഡിറ്റോറിയത്തിൽ  സംസ്ഥാന പ്രവർത്തക സമിതി അംഗം ഡോ:സി എച്ച് അഷ്റഫ് ഉദ്ഘാടനം ചെയ്തു .




മണ്ഡലം പ്രസിഡൻറ് എ പി നൂറുദ്ദീൻ അധ്യക്ഷത വഹിച്ചു.മണ്ഡലം സെക്രട്ടറി ഹാരിസ് മടക്കര,മാടായി പഞ്ചായത്ത് പ്രസിഡന്റ് നൗഫൽ പുന്നക്കൻ എന്നിവർ സംസാരിച്ചു.മണ്ഡലം ജോയിന്റ് സെക്രട്ടറി ഷഫീഖ് വി എ,മണ്ഡലം കമ്മിറ്റി അംഗങ്ങളായ കാസിം കെ,മുബീന ഷൗകത്ത്,മാട്ടൂൽ പഞ്ചായത്ത് പ്രസിഡന്റ് ഹാഷിം ടി ടി വി,കല്ല്യാശ്ശേരി പഞ്ചായത്ത് സെക്രട്ടറി റമീസ് എ പി,റഹീസ് സി കെ,വിമൻ ഇന്ത്യ മൂവ്മെന്റ് മണ്ഡലം സെക്രട്ടറി റംസീന മൻസൂർ തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.