പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
PAYANGADI WEATHER Sunenergia adTheyyam Online

പരിയാരത്ത് റബ്ബർ തോട്ടം കത്തി നശിച്ചു

 


 പരിയാരം :കണ്ണൂർ മെഡിക്കൽ കോളേജ് മേലതിയടം റോഡിൽ ചെറുതാഴം മിൽക്ക് പ്ലാൻറിൻ്റെ നിർമ്മാണം നടക്കുന്ന സ്ഥലത്തിന് പിറകിലെ റബ്ബർ തോട്ടത്തിൽ തീപിടുത്തം. ബുധനാഴ്ച ഉച്ചയോടെയാണ് തീ പിടിച്ചത്.ഏകദേശം അറുപതോളം റബ്ബർ മരങ്ങൾക്ക് തീ പടർന്ന് ഭാഗികമായി കത്തിനശിച്ചു. 

പ്രദേശത്തെ ഓട്ടോറിക്ഷ തൊഴിലാളികളുടെയും നാട്ടുകാരുടെയും തീ അണയ്ക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് പയ്യന്നൂർ അഗ്നിശമന സേനയെ വിവരമറിയിക്കുകയും സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എൻ മുരളിയുടെ നേതൃത്വത്തിൽ സ്ഥലത്തെത്തി തീ അണയ്ക്കുകയായിരുന്നു. ജീവനക്കാരായ പി പി ലിജു, ടി പി ധനേഷ് , പി സത്യൻ, എസ് ജോബി , ടി കെ സനീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.