പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
PAYANGADI WEATHER Sunenergia adTheyyam Online

വിവാഹ മോചിതയായ യുവതിയെ ലൈംഗികമായി ഉപദ്രവിച്ചു, ബിസിനസ് തുടങ്ങാമെന്ന് പറഞ്ഞ് 16- പവനും പണവും തട്ടി; കണ്ണൂർ സ്വദേശി അറസ്റ്റിൽ

 




കൊച്ചി: ബിസിനസ് തുടങ്ങാമെന്ന് പറഞ്ഞ് പണം തട്ടുകയും, ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. കണ്ണൂർ പാപ്പിനിശ്ശേരി പാതാള പുതിയ പുരയിൽ വീട്ടിൽ നിയാസ്(28)നെയാണ് കാലടി പൊലീസ് അറസ്റ്റ് ചെയ്തത്.

വിവാഹ ബന്ധം വേർപെടുത്തിയ, പരാതിക്കാരിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി 2022 മുതൽ 2023 വരെയുള്ള കാലഘട്ടത്തിൽ ലൈംഗികമായി ഉപദ്രവിച്ചും, ബിസിനസ് തുടങ്ങാം എന്ന് വിശ്വസിപ്പിച്ച് 16 പവൻ സ്വർണവും, ഒരു ലക്ഷം രൂപയും തട്ടിയെടുക്കുകയായിരുന്നു.

തുടർന്ന് സ്വർണവും പണവും തിരികെ ആവശ്യപ്പെട്ട പരാതിക്കാരിയെ ദേഹോപദ്രവം ഏല്പിക്കുകയും ചെയ്തുവെന്നാണ് പരാതി. ടി.ടി.ആർ ആയി ആൾമാറാട്ടം നടത്തിയതിന് നിയാസിനെതിരെ ഷോർണൂർ പൊലീസ് സ്‌റ്റേഷനിൽ കേസ് നിലവിലുണ്ട്. ഇൻസ്പെക്ടർ അനിൽ കുമാർ ടി. മേപ്പിള്ളിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. ഇയാൾ ഇത്തരത്തിൽ മറ്റ് തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോ എന്ന് അന്വേഷിച്ച് വരികയാണെന്ന് കാലടി പൊലീസ് അറിയിച്ചു.

 

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.