പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
PAYANGADI WEATHER Sunenergia adTheyyam Online

ശ്രീകണ്ഠപുരം: നടിയെ ബലാത്സംഗം ചെയ്ത കേസ് : വീഡിയോഗ്രാഫര്‍ അറസ്റ്റില്‍

 


ശ്രീകണ്ഠപുരം: ഹ്രസ്വചിത്രങ്ങളിലും ആല്‍ബങ്ങളിലും അഭിനയിക്കുന്ന പതിനെട്ടുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ വീഡിയോഗ്രാഫർ അറസ്റ്റില്‍.

തില്ലങ്കേരി സ്വദേശിയും പെരളശേരി വെള്ള ച്ചാലില്‍ വാടകവീട്ടില്‍ താമസക്കാ രനുമായ പുതിയ വീട്ടില്‍ അഭിറാമിനെ (23) ആണ് ശ്രീക ണ്ഠ‌പുരം സി.ഐ: ശ്രീജിത്ത് കൊടേരി അറസ്റ്റ് ചെയ്തത്‌.

ചെങ്ങളായി പഞ്ചായത്ത് പരിധിയില്‍ താമസിക്കുന്ന യുവതിയാണ് പീഡനത്തിനിരയായത്. യുവതിയും യുവാവും തമ്മില്‍ നേരത്തെ പരിചയമുണ്ട്. കഴിഞ്ഞ അരങ്ങം ഉത്സവം കാണാൻ രാത്രി ഇരുവരും പോയിരുന്നു. തിരിച്ചുവരാൻ ഏറെ വൈകിയ പ്പോള്‍ യുവതിയുടെ വീട്ടില്‍ താമസിക്കാൻ തീരുമാനിക്കുകയായിരുന്നു. പിറ്റേ ദിവസം ഉച്ചക്ക് അവിടെ വച്ച്‌ പീഡിപ്പിച്ചുവെന്നാണ് പരാതി. പോലീസ് അറസ്റ്റ് ചെയ്‌ത അഭിറാമിനെ കണ്ണൂർ സെൻട്രല്‍ ജയിലില്‍ റിമാന്റ് ചെയ്തു.


Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.