പഴയങ്ങാടി: യുവതിയെ ഫോണിൽ വിളിച്ച് ശല്യം ചെയ്തുവെന്ന് പറഞ്ഞ് നാലംഗ സംഘം യുവാവിനെ മർദ്ദിച്ചു എന്ന പരാതിയിൽ പോലീസ് കേസെടുത്തു. പുതിയങ്ങാടി എസ് എൻ പള്ളിക്ക് സമീപത്തെ കെ പി സക്കറിയ (49) യുടെ പരാതിയിലാണ് പുതിയങ്ങാടിയിലെ മണ്ണൻ ജാഫർ, മണ്ണൻ ഫാറൂഖ്, മണ്ണൻ ഹാഫിസ് , മണ്ണൻ സലീം എന്നിവർക്കെതിരെ കേസെടുത്തത്. ഈ മാസം 3 ന് രാത്രി 8മണിക്ക് കോഴി ബസാറിൽ പരാതിക്കാരൻ താമസിക്കുന്ന വാടക വീടിന് മുൻവശം വെച്ച് പ്രതികൾ കൈ കൊണ്ടു അടിച്ചും ചവിട്ടിയും പരിക്കേൽപ്പിച്ചുവെന്നും പ്രതികളുടെ ബന്ധുവായ സ്ത്രീയെ ഫോണിൽ വിളിച്ച് ശല്യം ചെയ്തുവെന്ന് പറഞ്ഞാണ് മർദ്ദിച്ചത്. ദേഹോപദ്രവം ഏല്പിച്ചുവെന്ന പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.


