പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
PAYANGADI WEATHER Sunenergia adTheyyam Online

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ കൈവശം വെച്ചു; കണ്ണൂരിൽ അസം സ്വദേശി പോക്‌സോ കേസിൽ അറസ്റ്റിൽ

 


കണ്ണൂർ: പ്രായപൂർത്തിയാകാത്തകുട്ടികളുടെ അശ്ലീല വീഡിയോകളും ഫോട്ടോകളും ഫോണിലൂടെ കാണുകയും കൈമാറ്റം ചെയ്യുകയും ചെയ്ത സംഭവത്തിൽ പോക്സോ കേസിൽ ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ. കണ്ണൂർ കക്കാട് വാടക ക്വാട്ടേർസിൽ താമസിക്കുന്ന അസാംബർപേട്ട കാഡോം സ്വദേശി അമിനുൾഹഖിനെ (22)യാണ് ടൗൺ സ്റ്റേഷൻ ഇൻസ്പെക്ടർ പി എ ബിനു മോഹൻ്റെ നേതൃത്വത്തിൽ പോലീസ് അറസ്റ്റു ചെയ്തത്.

 ഇയാളുടെ ഫോൺ പരിശോധിച്ചതിൽ നിരവധി പ്രായപൂർത്തിയാകാത്ത കുട്ടികളുടെ നഗ്നദൃശ്യങ്ങൾ പോലീസ് കണ്ടെത്തിയിരുന്നു. തുടർന്ന് പോക്സോ, ഐ.ടി ആക്ട് പ്രകാരം കേസെടുത്ത് പ്രതിയെ അറസ്റ്റു ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റു ചെയ്തു.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.