തളിപ്പറമ്പ്: പറശിനിക്കടവിലെ ലോഡ്ജില്‍ മധ്യവയസ്‌ക്കയായ കാമുകിയെ ഷാള്‍ കൊണ്ട് കഴുത്ത് മുറുക്കി കൊന്നത് മമ്മൂട്ടിയുടെ സൂപ്പര്‍ഹിറ്റ് സിനിമ കളങ്കാവല്‍ മോഡലില്‍.
ചുരിദാര്‍ ഷാള്‍ ഉപയോഗിച്ചാണ് സീമയെ കഴുത്ത്മുറുക്കി കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.
കണ്ണപുരം അയ്യോത്ത് സ്വദേശി കെ.വി.സീമ(50)ആണ് കൊല ചെയ്യപ്പെട്ടത്.
ഇവരെ ലോഡ്ജില്‍ കൊലചെയ്തശേഷം കാമുകനും അയല്‍ക്കാരനുമായ അയ്യോത്തെ കടേല്‍പറമ്പില്‍ വീട്ടില്‍ കെ.പി.വിജയന്‍(47)മാട്ടൂല്‍ ജസീന്തക്ക് സമീപം തെങ്ങില്‍ തൂങ്ങിമരിക്കുകയായിരുന്നു.
ഇരുവരും തമ്മിലുണ്ടായിരുന്ന സാമ്പത്തിക ഇടപാടുകളാണ് കൊലക്ക് കാരണമായതെന്നാണ് സൂചന.
സീമയുടെ സ്വര്‍ണാഭരണങ്ങള്‍ വിജയന്‍ പണയംവെച്ചിരുന്നുവത്രേ.
അത് എടുത്തുതരാമെന്ന് പറഞ്ഞാണ് പറശിനിക്കടവിലേക്ക് വന്നതെന്നാണ് വിവരം.


