കണ്ണൂർ: കണ്ണൂർ പറശ്ശിനികടവിലെ ലോഡ്ജിൽ സീമയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരണം. ചെറുകുന്ന് അയ്യോത്ത് സ്വദേശി സീമ (50) ആണ് മരിച്ചത്.
കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്ന് പ്രാഥമിക നിഗമനം. ലോഡ്ജിൽ ഒപ്പം ഉണ്ടായിരുന്ന അയൽവാസി കെ പി വിജയനെ മാട്ടൂൽ ജസീന്തയ്ക്ക് സമീപം തെങ്ങിൽ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. ചെറുകുന്ന് അയ്യോത്ത് സ്വദേശിയാണ് വിജയൻ. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
പറശിനിക്കടവ് സമ്മര്‍ലാന്റ് ഇന്‍ ലോഡ്ജിലെ 602-ാം നമ്പര്‍ മുറിയില്‍ കൊല്ലപ്പെട്ട സീമയുടെ കൂടെയുണ്ടായിരുന്ന അയല്‍ക്കാരനാണ് വിജയന്‍.
അതേസമയം ഇന്നാണ് കണ്ണൂർ പറശ്ശിനിക്കടവിലെ ലോഡ്ജിൽ സീമയെ മരിച്ച നിലയിൽ കണ്ടെത്തിയത് ചെറുകുന്ന് മുട്ടിൽ സ്വദേശിനിയും അയ്യോത്ത് താമസക്കാരിയുമായ സീമ (50) യാണ് മരിച്ചത് . സംഭവത്തിന് ശേഷം ഇവരോടൊപ്പം ലോഡ്ജിലുണ്ടായിരുന്ന അയൽവാസി കെ.പി. വിജയനെ കാണാതാവുകയായിരുന്നു . സീമയുടെ ഭർത്താവ് രണ്ട് വര്‍ഷം മുമ്പാണ് മരിച്ചത് .
ഫെബ്രുവരി 4-ന് ഉച്ചയ്ക്ക് 12.50-ഓടെയാണ് സീമയും വിജയനും പറശ്ശിനിക്കടവിലെ 'സമ്മർലാൻഡ് ഇൻ' ലോഡ്ജിലെ 602-ാം നമ്പർ മുറിയിൽ എത്തിയത്. വൈകുന്നേരത്തോടെ വിജയൻ മുറി പുറത്തുനിന്ന് പൂട്ടി സ്ഥലം വിട്ടു.
ഏറെ നേരം കഴിഞ്ഞിട്ടും ഇയാൾ തിരിച്ചെത്താതിരുന്നതിനെ തുടർന്ന് സംശയം തോന്നിയ ലോഡ്ജ് അധികൃതർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസ് എത്തി മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് സീമയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
വിജയന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തനിലയിൽ ആയിരുന്നു. വിജയനും സീമയും നേരത്തെയും ഈ ലോഡ്ജിൽ മുറിയെടുത്തിരുന്നതായി ജീവനക്കാർ മൊഴി നൽകിയിട്ടുണ്ട്.


