പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
PAYANGADI WEATHER Sunenergia adTheyyam Online

മകളെ കൊല്ലാൻ ശ്രമിച്ച പിതാവ് അറസ്റ്റില്‍

 


പത്തനംതിട്ടയില്‍ മകളെ കൊല്ലാൻ ശ്രമിച്ച പിതാവ് അറസ്റ്റില്‍. അഞ്ച് വയസുള്ള മകളെ കനാലില്‍ എറിഞ്ഞു കൊല്ലാൻ ശ്രമിച്ച കൂടല്‍ സ്വദേശി ഷിജു എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.ഇന്നലെ വൈകുന്നേരം ഭാര്യയുമായി വഴക്കുണ്ടായതിനു പിന്നാലെയാണ് സംഭവം.

വീട്ടില്‍ ഭാര്യയുമായി വഴക്കുണ്ടാക്കി തന്റെ അഞ്ചുവയസ്സുള്ള മകളെയും കൊണ്ട് മരിക്കാന്‍ പോവുകയാണ് എന്നു പറഞ്ഞ് പുറത്തേക്ക് പോയി വീടിനു സമീപത്തുള്ള കനാലിലേക്ക് കുട്ടിയെ വലിച്ചെറിയുകയായിരുന്നു. കുട്ടിയെ നാട്ടുകാർ ചേർന്ന് രക്ഷിച്ചു. കുട്ടിയുടെ അമ്മയുടെ പരാതിയെ തുടർന്നാണ് ഷിജുവിനെ പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഷിജുവിനെ റിമാൻഡ് ചെയ്തു.

ഇവരുടേത് രണ്ടാം വിവാഹമാണ്. കൂടല്‍ എസ് എച്ച്‌ ഒ സുധീര്‍, എസ് ഐ അനില്‍, സീനിയര്‍ സി പി ഒമാരായ രാജേഷ്, സുനില്‍, സി പി ഒമാരായ ഫഹദ്, ഹരിദാസ് എന്നിവര്‍ അടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്‌തു.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.