തിരുവനന്തപുരം : കാറിടിച്ച് ബൈക്ക് യാത്രക്കാർക്ക് പരുക്കേറ്റ സംഭവത്തില്‍ നടന്റെ മണിയൻപിള്ള രാജു അറസ്റ്റില്‍.
നടനെ വൈദ്യ പരിശോധനയ്ക്കായി തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
മണിയൻപിള്ള രാജുവിൻ്റെ രക്തം പരിശോധിക്കും. മദ്യലഹരിയിലായിരുന്നോ അപകടം എന്ന് സ്ഥിരീകരിക്കാനാണ് രക്ത പരിശോധന നടത്തുന്നത്.
രക്ത പരിശോധനാഫലം കേസില്‍ നിർണായകമാണ്. ഫലം പോസിറ്റീവ് ആണെങ്കില്‍ കൂടുതല്‍ വകുപ്പുകള്‍ പൊലീസ് ചുമത്തും.


