കുഞ്ഞിമംഗലം വി.ആർ നായനാർ സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയം ആദരവ് 2026 സംഘടിപ്പിച്ചു.പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ജോയ് ഉദ്ഘാടനം ചെയ്തു. കെ.വി.ലക്ഷ്മണൻ അധ്യക്ഷനായി. കേരള ഫോക്‌ലോർ അക്കാദമി അവാർഡ് ജേതാക്കളായ കോളിയാട്ട് ചന്ദ്രൻ, ഇ.പി.ചന്ദ്രൻ, ടി.വി മുരളീധരൻ, പി.പത്മദാസ്,വരവിളി ഗ്രന്ഥ രചന പുരസ്‌കാര ജേതാവ് ഡോ.വൈ.വി.കണ്ണൻ മാസ്റ്റർ,തൂലികാശ്രീ പുരസ്‌കാര ജേതാവ് പി.കെ.ശ്രീവത്സൻ എന്നിവരെ ആദരിച്ചു കെ.മനോഹരൻ സ്വാഗതവും സി.വിനീത് നന്ദിയും പറഞ്ഞു.
പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക


