പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
PAYANGADI WEATHER Sunenergia adTheyyam Online

മെഡിക്കൽ കോളജുകളിൽ നാളെ മുതൽ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ നടക്കില്ല’; സമരം കടുപ്പിച്ച് KGMCTA

 


ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ സമരം തുടരുമെന്ന് സർക്കാർ മെഡിക്കൽ കോളജ് ഡോക്ടേഴ്സ്. മെഡിക്കൽ കോളജുകളിൽ നാളെ മുതൽ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ ഉണ്ടാകില്ലെന്നും കെജിഎംസിടിഎ വ്യക്തമാക്കി. സർക്കാർ ഇതുവരെ ചർച്ചയ്ക്ക് വിളിച്ചില്ലെന്നും വോട്ട് ബാങ്ക് അല്ലാത്തതുകൊണ്ടാണോ തങ്ങളെ അവഗണിക്കുന്നത് എന്നും കെജിഎംസിടിഎ സംസ്ഥാന പ്രസിഡൻ്റ് റോസ്നാരാ ബീഗം കൂട്ടിച്ചേർത്തു.

സമരത്തെക്കുറിച്ച് നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും സർക്കാരിന്റെ ഭാഗത്തുനിന്നും ഇതുവരെ അനുകൂല തീരുമാനം ഉണ്ടായിട്ടില്ല. സമരം ഒഴിവാക്കേണ്ടതായിരുന്നു എന്നാണ് കഴിഞ്ഞദിവസം ആരോഗ്യമന്ത്രി വീണാ ജോർജ് പ്രതികരിച്ചത്. എന്നാൽ ആരോഗ്യമന്ത്രിക്ക് എല്ലാ കാര്യങ്ങളും അറിയാമെന്നും, കണ്ടില്ലെന്ന് നടിക്കുന്നതാണോ എന്നും പ്രതിഷേധക്കാർ ചോദിക്കുന്നുണ്ട്. സുപ്രീംകോടതിയിൽ ഉള്ളത് യുജിസി ഗ്രാന്റുമായി ബന്ധപ്പെട്ട കേസ് ആണെന്നും വിശദീകരണമുണ്ട്.

മെഡിക്കൽ കോളജുകളിലെ സർക്കാർ ഡോക്ടർസ് സമരത്തിന് പിന്തുണയുമായി നാളെ സംസ്ഥാന വ്യാപകമായി പിജി ഡോക്ടേഴ്സ് ഒ പി ബഹിഷ്കരിക്കും. നാളെ രാവിലെ 8 മുതൽ ഉച്ചയ്ക്ക് രണ്ട് വരെ ഒ പി ബഹിഷ്കരണം ഉണ്ടാകും. മെഡിക്കൽ കോളജ് ഡോക്ടേഴ്സിന്റെ സമരം മൂലം മെഡിക്കൽ കോളജുകളുടെ പ്രവർത്തനം നടക്കുന്നത് പിജി ഡോക്ടേഴ്സിനെ വെച്ചാണ് എന്നാൽ ഇവർ കൂടി സമരമുഖത്തിൽ ഇറങ്ങുന്നതോടെ സമരം സാധാരണക്കാരായ രോഗികളെ വലയ്ക്കും എന്നുള്ള കാര്യം ഉറപ്പാണ്.മെഡിക്കൽ കോളജ് ഡോക്ടേഴ്സ് അധ്യാപനം ബഹിഷ്കരിച്ചതിനാൽ പി ജി ഡോക്ടേഴ്സിന് ക്ലാസുകൾ ലഭിക്കുന്നില്ല.സ്റ്റെപ്പൻ്റ് പരിഷ്കരണം നടപ്പാക്കാത്തതിലും പിജി ഡോക്ടേഴ്സ് പ്രതിഷേധം രേഖപ്പെടുത്തുന്നു.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.