തൃശൂർ : ഗുരുവായൂരില്‍ പലിശക്കാരുടെ ഭീഷണിയെ തുടർന്ന് വീട്ടമ്മ തീ കൊളുത്തി മരിച്ചു. ഇരിങ്ങപ്പുറം പുതുവീട്ടില്‍ ജുമൈല (50) യെയാണ് തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തിയത്.വീടിനു പുറകിലെ പറമ്പിലാണ് ജുമൈലയെ തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തിയത്.പലിശയ്ക്ക് പണം വാങ്ങിയ ആബിദയില്‍ നിന്ന് ഭീഷണി ഉണ്ടായിരുന്നുവെന്ന് ജുമൈല പറയുന്ന ശബ്ദ സന്ദേശവും ലഭിച്ചു.
ഒരു വർഷം മുമ്പ് ജുമൈല ആബിദയില്‍ നിന്ന് പലിശക്ക് അമ്പതിനായിരം രൂപ വാങ്ങിയിരുന്നതായി മകൻ ഷിനാസ് പറഞ്ഞു. പലിശയിനത്തില്‍ മാത്രമായി മാസം 10,000 രൂപ വീതം എട്ടു മാസത്തോളം നല്‍കിയെങ്കിലും രണ്ടുമാസത്തോളം പണം നല്‍കാൻ സാധിച്ചില്ല. ഇതേത്തുടർന്ന് പലിശക്കാരിയായ ആബിദ ഭീഷണിപ്പെടുത്തിയിരുന്നതായി കുറിപ്പെഴുതി വച്ച ശേഷമാണ് ജുമൈല ജീവനൊടുക്കിയത്.


