പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
PAYANGADI WEATHER Sunenergia adTheyyam Online

എലിക്കുവച്ച വിഷം അബദ്ധത്തിൽ തെറിച്ച് ഗ്ലാസിൽ വീണു; വീട്ടമ്മ മരിച്ചു

 

                           

 കാസർകോട്:വിഷം ഉള്ളിൽ ചെന്നതിനെത്തുടർന്ന് ചികിത്സയിലായിരുന്ന, കോളിച്ചാൽ മൊട്ടയംകൊച്ചിയിലെ ബി.പി.ശോഭന (53) മരിച്ചു. എലിക്കു വിഷംവയ്ക്കുന്നതിനിടെ അബദ്ധത്തിൽ തെറിച്ച് ഗ്ലാസിൽ വീഴുകയായിരുന്നെന്ന് പറയുന്നു. ഈ ഗ്ലാസിൽ വെള്ളംകുടിച്ചതാണത്രേ മരണകാരണം.

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ശോഭനയെ ആദ്യം മംഗളൂരുവിലും പിന്നീട് കണ്ണൂരിലും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ഭർത്താവ് സജീവൻ. മക്കൾ: സനീഷ്, സചിത്ര. മരുമക്കൾ: ശാന്തി, സനീഷ്.


Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.