പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
PAYANGADI WEATHER Sunenergia adTheyyam Online

സ്വർണവിലയിൽ ആശ്വാസം; ഇന്നത്തെ നിരക്കറിയാം..

 


സംസ്ഥാനത്ത് സ്വർണവിലയിൽ ഏറ്റക്കുറച്ചിലുകള്‍ തുടരുന്നു. ഇന്ന് വിലയിൽ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 160 രൂപയാണ് ഒരു പവന് ഇന്ന് കുറഞ്ഞത്. ഇതോടെ സംസ്ഥാനത്തെ സ്വർണവില 1,18,720 രൂപയായി.

ഇന്നലെ ഒരു പവന് 1,18,560 രൂപ എന്ന നിലായിരുന്നു വ്യാപാരം നടന്നത്. 80 രൂപയുടെ വർധനവാണ് ഇന്നലെ രേഖപ്പെടുത്തിയത്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിലയിലേക്ക് ഇതോടെ സ്വർണവില എത്തുകയും ചെയ്തു. ഇപ്പോ‍ഴിതാ ഇന്ന് വില കുറഞ്ഞിരിക്കുകയാണ്.

ഒരു ഗ്രാം സ്വർണത്തിന്റെ വില 14,820 രൂപയാണ്. 20 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ചൊവ്വാ‍ഴ്ച 1,18,640 രൂപയായിരുന്നു സ്വർണത്തിന്റെ വില ഉണ്ടായിരുന്നത്. രണ്ട് തവണയാണ് അന്ന് സ്വർണവിലയിൽ മാറ്റം ഉണ്ടായത്. രാവിലെ 1,18,320 എന്ന സർവകാല റെക്കോർഡിലാണ് വ്യാപാരം നടന്നതെങ്കിൽ ഉച്ച കഴിഞ്ഞതോടെ വില ഇടിഞ്ഞു. 1,17,520 രൂപയായിരുന്നു ഉച്ചയ്ക്ക് ശേഷമുള്ള ഒരു പവന്റെ നിരക്ക്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.