പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
PAYANGADI WEATHER Sunenergia adTheyyam Online

കസേരയിൽ നിന്നെഴുന്നേൾക്കുമ്പോൾ വീണ് കഴുത്തിന് ഗുരുതരമായി പരിക്കേറ്റ ഫുട്ബോൾ താരം മരിച്ചു

 


മയ്യിൽ: കസേരയിൽ നിന്നെഴുന്നേൾക്കുമ്പോൾ വീണ് കഴുത്തിന് ഗുരുതരമായി പരിക്കേറ്റ ഫുട്ബോൾ താരം മരിച്ചു. കുറ്റിയാട്ടൂർ പത്താം മൈലിലെ ഒ. സുജിത്ത്(45) ആണ്ചികിത്സക്കിടെ മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച രാത്രി എട്ടിന് വീട്ടിൽ വരാന്തയിൽ കസേരയിൽ നിന്ന് എഴുന്നേൽക്കുമ്പോഴാണ് തെന്നി വീണത്. പത്താംമൈൽ യുവതരംഗം സ്പോർട്സ് ക്ലബ്ബ്, 97 മയ്യിൽ ഫുട്ബോൾ ക്ലബ്ബ് എന്നീ ക്ലബ്ബുകളിലെ ഫുട്ബോൾ താരമാണ്. തുടർന്ന് കണ്ണൂരിലും മംഗളൂരുവിലും ചികിത്സ നടത്തി വരികയായിരുന്നു.

അച്ഛൻ: പരേതനായ കെ. ഉത്തമൻ.

അമ്മ: ഒ.രോഹിണി.

ഭാര്യ: അതുല്യ (മട്ടന്നൂർ).

മകൾ: ഏക.

സഹോദരങ്ങൾ: സുമേഷ് (പത്താംമൈൽ), സുനില (തലശ്ശേരി)


Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.